സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് രണ്ടാം ഘട്ടം ജില്ലയില്‍ ആരംഭിച്ചു
കൊറ്റനെല്ലൂര്‍: ദേശീയ മൃഗരോഗ നിയന്ത്രണ പദ്ധതി സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് രണ്ടാം ഘട്ടം ജില്ലയില്‍ ആരംഭിച്ചു. വേളൂക്കര പഞ്ചായത്ത് ഹാളില്‍ വെച്ച് ജില്ലാ പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. മൃഗരോഗ നിയന്ത്രണവിഭാഗം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍. ഉഷാറാണി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഒ.ജി. സുരജ, വേളൂക്കര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിബിന്‍ ബാബു തുടിയത്ത്, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. രഞ്ജി ജോണ്‍, ഡോ. പി.സി. പത്മജ, റാഫി പോള്‍, താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. വാസുദേവന്‍, ജില്ലാ എഡി സി.പി. ഡോ. രജിത, വെറ്ററിനറി സര്ജന് ഡോ. പി.ആം. മഞ്ജു എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ മുഴുവന്‍ കന്നുകാലികളെയും കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിനു വിധേയമാക്കേണ്ടതുണ്ട്. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള 158 സ്ക്വാഡുകളാണ് ജില്ലയിലെ കര്‍ഷകരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു കന്നുകാലികള്‍ക്കു കുത്തിവെപ്പ് നല്‍കുന്നത്.