ഡിവൈഎഫ്ഐ ടിവി ചലഞ്ചിന്റെ ഭാഗമായി വൈദ്യുതിയും ടിവിയും ഡിഷ്കണക്ഷനും എത്തിച്ച് പടിയൂര്‍ മേഖലാ കമ്മിറ്റി
പടിയൂര്‍: സിപിഐഎം പടിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ സി.എസ്. സുധന്റേയും പടിയൂര്‍ മേഖലാ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെയും ഇടപെടലിന്റെ ഭാഗമായി റേഷന്‍ കാര്‍ഡു പോലും ഇല്ലാതിരുന്ന എടതിരിഞ്ഞി എച്ച്ഡിപിഎസ്എച്ച്എസ്എസിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനി ശ്രേയക്കു ഇനി ഓണ്‍ലൈന്‍ പഠനം ആരംഭിക്കാം. പടിയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നിവാസിയായ ചെന്നറ വിജിയുടെ മകളാണു ശ്രേയ. ഇവര്‍ക്കു റേഷന്‍ കാര്‍ഡു പോലും ഉണ്ടായിരുന്നില്ല. വിഷയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധന് ഇടപെട്ട് വീട് വൈദ്യുതീകരിക്കുകയും വയറിംഗ് ഉള്‍പ്പെടെ നടത്തുകയും ചെയ്തു. ടിവിയും ഡിഷ് കണക്ഷനടക്കമുള്ള പഠന സൗകര്യങ്ങളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരുക്കി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഭഗത് സിംഗ് യൂണിറ്റ് സെക്രട്ടറി അരുണ്‍ പുളിപറമ്പില്‍, ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി അംഗം പ്രസി പ്രകാശന്, മണികണ്ഠന് പത്താഴക്കാട്ടില്‍, അക്ഷയ് സുരേന്ദ്രന്, വിബിന് അണ്ടിക്കോട്ട്, ബ്രാഞ്ച് സെക്രട്ടറി ശിവദാസന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.