365 ദിവസം പദ്ധതി നേത്രഡയബറ്റിസ് പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖത്തില്‍ 365 ദിവസവും പെര്‍മനന്റ് വിഷന്‍, ഡയബറ്റിസ് പദ്ധതികളുടെ ഭാഗമായി നേത്ര പരിശോധനയും, ഡയബറ്റിസ് പരിശോധനയും സംഘടിപ്പിച്ചു. പോട്ട ധന്യ ആശുപത്രിയുടെ പരിസരത്തു വച്ച് ഡയബറ്റിസ് പരിശോധനകളുടെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുക്ഷമ നന്ദകുമാര്‍ നിര്‍വഹിച്ചു. വിഷന്‍ പരിശോധന ക്യാമ്പ് ഉദ്ഘാടനം ചാലക്കുടി എംഎല്‍എ സനീഷ്കുമാര് ജോസഫ് നിര്‍വഹിച്ചു. ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സാജു ആന്റണി പാത്താടന്‍ മുഖ്യാതിഥിയായിരുന്നു. വിഷന്‍ പദ്ധതി കോര്‍ഡിനേറ്റര്‍ ഹംസ എം. അലി, ഡയബറ്റിസ് കോര്‍ഡിനേറ്റര്‍ പ്രശാന്ത് മേനോന് എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. ഡിസ്ട്രിക്റ്റ് അഡൈ്വസര്‍ എ.ആര്. രാമകൃഷ്ണന്, ലയണ്‍സ് റീജിയണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഒ.എന്‍. ജയന്, ബാബു കോലങ്കണ്ണി എന്നിവര്‍ സംസാരിച്ചു.