മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനു തുടക്കം

നഗരത്തില്‍ ഇനി കാല്പന്തിന്റെ കളിയാരവം
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തിഡ്രല്‍ അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് എകെസിസിയുടെ നേതൃത്വത്തില്‍ രണ്ടാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ജനറല്‍ കണ്‍വീനര്‍ ഷാജു കണ്ടംകുളത്തിക്ക് ഫുട്ബോള്‍ നല്കി ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ എകെസിസി പ്രസിഡന്റ് രഞ്ചി അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. കത്തിഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.വി. പാപ്പച്ചന്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ടൂര്‍ണമെന്റ് സംഘാടക സമിതി ചെയര്മാന് പി.ടി. ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ ഷാജു കണ്ടംകുളത്തി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, കത്തീഡ്രല്‍ ട്രസ്റ്റി ജോമോന് മണ്ടി, ജോ. കണ്‍വീനര്‍മാരായ ഷാജു പാറേക്കാടന്‍, വര്‍ഗീസ് ജോണ്‍, ജോബി അക്കരക്കാരന്‍, ട്രഷറര്‍ വിന്‍സന്‍ കോമ്പാറക്കാരന്‍, വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി. എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഫുട്ബോള്‍ താരവുമായ എ.ടി. വര്‍ഗീസിനെ പൊന്നാടയണിച്ച് ആദരിച്ചു. വാശിയേറിയ ആദ്യ മല്‍സരത്തില്‍ ചീനിക്കാസ് ചാലക്കുടി കാളിദാസ എഫ്.സി. തൃശൂരിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.