ക്രൈസ്റ്റ് കോളജില്‍ രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക് അനുവദിച്ചു

ക്രൈസ്റ്റ് കോളജില്‍ അനുവദിച്ച രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക്
കായിക സ്വപ്നങ്ങള്‍ക്ക് ചിറകു വിടര്‍ത്തി ക്രൈസ്റ്റ് കോളജില്‍ രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക് അനുവദിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിന്റെ കായിക മികവിന് അംഗീകാരമായി ഖേലോ ഇന്ത്യ സ്കീമില്‍ പെടുത്തി 400 മീറ്റര്‍ 8 ലൈന്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുന്നതിനായി 9.5 കോടി രൂപ അനുവദിച്ചു. രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക് ഇതോടെ യാഥാര്‍ത്ഥ്യമാവുകയാണ്. കേരളത്തില്‍ ഒരു എയ്ഡഡ് സ്ഥാപനത്തിന് ആദ്യമായാണ് ഖേലോ ഇന്ത്യ സ്കീമില്‍ സിന്തറ്റിക് ട്രാക്ക് ലഭിക്കുന്നത്.
ഇതിനായി സംസ്ഥാന സര്‍ക്കാരും കായികവകുപ്പും സ്പോര്‍ട്സ് മന്ത്രി അബ്ദുറഹ്മാനും ഇരിങ്ങാലക്കുട എംഎല്‍എയും മന്ത്രിയും എന്ന നിലയില്‍ ഡോ. ആര്. ബിന്ദുവും ക്രൈസ്റ്റ് കോളജ് മാനേജ്മെന്റിനൊപ്പം നടത്തിയ നിരന്തരമായ ഇടപെടലുകള്‍ക്കാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നതെന്നും കോളജിനും ഇരിങ്ങാലക്കുടക്കും തൃശൂര്‍ ജില്ലക്കും കായിക രംഗത്ത് വലിയ മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി ഡോ. ആര് ബിന്ദു അറിയിച്ചു.
മന്ത്രി ബിന്ദുവിന്റേത് എട്ടുകാലി മമ്മൂഞ്ഞ് രാഷ്ട്രീയമെന്ന് ബിജെപി; പദ്ധതി അനുവദിച്ചത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും പി.ടി ഉഷയുടെയും ഇടപെടലുകളെ തുടര്‍ന്നെന്ന് ബിജെപി.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിന് സിന്തറ്റിക് അത്ലറ്റിക് ട്രാക്ക് അനുവദിച്ച വിഷയത്തില്‍ എംഎല്‍എ യും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ ആര് ബിന്ദു നടത്തുന്നത് എട്ടുകാലി മമ്മൂഞ്ഞ് രാഷ്ട്രീയമെന്ന് ബിജെപി. സ്ഥലം എം പി യും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെയും പി ടി ഉഷയുടെയും ശ്രമഫലമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളേജിന് 9.5 കോടിയുടെ സിന്തറ്റിക് ട്രാക്ക് അനുവദിച്ചത്. പദ്ധതിക്ക് വേണ്ടി നിരവധി തവണ എം പി യുമായും കോളേജ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.
എന്‍ഒസി നല്‍കുക എന്നത് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയിലുള്ളത്. ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്നില്ല. വസ്തുതകള്‍ ഇതായിരിക്കേ മന്ത്രി ബിന്ദു രാഷ്ട്രീയ നേട്ടം എടുക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചോ സ്ഥലം എം പി യെ ക്കുറിച്ചോ മിണ്ടാതിരിക്കുന്നത് ശരിയല്ലെന്ന് ബിജെപി നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ്് കൃപേഷ് ചെമ്മണ്ട പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റുമാരായ ആര്‍ച്ച അനീഷ്, പി എസ് സുഭീഷ്, മണ്ഡലം വൈസ് പ്രസഡണ്ട് വിപിന്‍ പാറമേക്കാട്ടില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.