ഷോ ഷിന് ഷോട്ടോകാന്‍ കരാട്ടെ അസോസിയേഷന് പ്രഥമ പൊതുയോഗം നടത്തി

എടതിരിഞ്ഞി: ഷോ ഷിന് ഷോട്ടോകാന്‍ കരാട്ടെ അസോസിയേഷന്റെ പ്രഥമ പൊതുയോഗവും ദേശീയ സംസ്ഥാന തലത്തില്‍ വിജയികളായ കുട്ടികളെ ആദരിക്കല്‍ ചടങ്ങും നടത്തി. എടതിരിഞ്ഞി എച്ച്ഡിപി സ്കൂള്‍ മാനേജര്‍ പീതാംബരന് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് സെന്‍സായി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ചീഫ് ഇന്‍സ്ട്രക്ടറും ചീഫ് എക്സാമിനറുമായ ക്യോഷി റാഫേല്‍ മുക്യ പ്രഭാഷണം നടത്തി. പ്രേം കുമാര്‍, മുഹമ്മദ് ഫൈസല്‍, ജീജോ ജോണി, അങ്കിത ടി. മേനോന്, അനില്‍, താഹ, ദിനചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയ, സംസ്ഥാന തലത്തില്‍ കലാ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച ദുര്‍ഗ ശ്രീജേഷ്, ടി.എ. മാനസ എന്നിവരെ അനുമോദിച്ചു.