കരുവന്നൂര്‍ പുഴയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
കരുവന്നൂര്‍: പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ മൂര്‍ക്കനാട് ഡിവിഷനില്‍ ആറാട്ട് കടവ് പരിസരത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന് അധ്യക്ഷത വഹിച്ച യോഗം ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് കരിമീന്‍, കാര്‍പ്പ് എന്നീ ഇനങ്ങളില്‍പ്പെട്ട ഒരുലക്ഷത്തോളം മത്സ്യ കുഞ്ഞുങ്ങളെ കരുവന്നൂര്‍ പുഴയില്‍ നിക്ഷേപിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ സി.സി. ഷിബിന്‍ അല്‍ഫോന്‍സാ തോമസ്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.ഡി. ലിസി, അഡാക്ക് ഡയറക്ടര്‍ മുജീബ്, പരിസര നിവാസികള്‍, കുടുംബശ്രീ അംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു. അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ശരത്ത്, കോഡിനേറ്റര്‍ അഭിഷേക് എന്നിവര്‍ നേതൃത്വം നല്കി.