സൗജന്യ നേത്ര പരിശോധന ക്യാമ്പ് 25ന്

ഇരിങ്ങാലക്കുട: കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെയും, ഇരിങ്ങാലക്കുട സേവാഭാരതിയുടെയും, ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി രിങ്ങാലക്കുട സേവാഭാരതി സേവനകേന്ദ്രത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് 25ന് രാവിലെ ഒമ്പത് മുതല്‍ സംഘടിപ്പിക്കും.മെഡിക്കല്‍ ക്യാമ്പ് കാര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഫോണ്‍: 9446540890, 9539343242.