തളിയക്കോണം സ്റ്റേഡിയം നവീകരകണം 25ന് ആരംഭിക്കും
ഇരിങ്ങാലക്കുട: നഗരസഭയിലെ തളിയക്കോണം സ്റ്റേഡിയത്തില്‍ ഒരുകോടി രൂപ ചെലവഴിച്ച് നടത്തുന്ന നവീകരകണം 25ന് ആരംഭിക്കുമെന്ന് മന്ത്രി ആര്. ബിന്ദു അറിയിച്ചു. കായിക പ്രേമികളുടെ ദീര്‍ഘകാല ആവശ്യമാണ് സ്റ്റേഡിയം നവീകരണത്തിലൂടെ സര്‍ക്കാര്‍ നിറവേറ്റുന്നതെന്നും മണ്ഡലത്തിന്റെ കായിക വികസനത്തിന് സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. തളിയക്കോണം സ്റ്റേഡിയത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ പുതിയ ധാരണാപത്രം സമര്‍പ്പിച്ചിരുന്നു. തളിയക്കോണം സ്റ്റേഡിയം എന്ന പേരിനൊപ്പം ബാപ്പുജി എന്ന് കൂടി ചേര്‍ക്കാന്‍ സ്പോര്‍ട്സ് ഫൗണ്ടേഷന് അനുവദിച്ചതിനെ തുടര്‍ന്നാണ് നഗരസഭ പുതിയ ധാരണാ പത്രം സമര്‍പ്പിച്ചത്. നഗരസഭയിലെ വിശാലമായ മൈതാനമാണ് ബാപ്പുജി സ്റ്റേഡിയം. 2.6 ഏക്കറാണ് മൈതാനം. സ്റ്റേഡിയത്തിന്റെ പിറകില്‍ 4.5 മീറ്റര്‍ ഉയരത്തിലും അരികു സംരക്ഷണ ഭിത്തി നിര്‍മാണം, സ്റ്റേഡിയത്തിലെ മണ്ണ് ഉപയോഗിച്ച് കളിക്കാന്‍ കഴിയുന്ന തരത്തില്‍ മഡ് കോര്‍ട്ട് ഒരുക്കുക തുടങ്ങിയവയാണ് നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കുക. ഇതിനായി ജില്ലാ കായിക വിഭാഗം സര്‍വേ നടത്തി പദ്ധതി തയ്യാറാക്കിയിരുന്നു. നഗരസഭ ആദ്യം നല്കിയ ധാരണാപത്രം സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് നിരാകരിച്ചതാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണം