ബൈക്കില്‍ ഹെല്‍മറ്റും മാസ്കും ധരിച്ച് എത്തിയ മോഷ്ടാവ് വൃദ്ധയുടെ മാല കവര്‍ന്നു

ഇരിങ്ങാലക്കുട: ബൈക്കില്‍ ഹെല്‍മറ്റും മാസ്കും ധരിച്ച് എത്തിയ മോഷ്ടാവ് വൃദ്ധയുടെ മാല കവര്‍ന്നു. പടിയൂര്‍ പഞ്ചായത്തില്‍ എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിന് അടുത്ത് മഹാത്മാ റോഡില്‍വച്ച് രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. എടതിരിഞ്ഞി കുന്നത്തുള്ളി വീട്ടില്‍ ദിവാകരന്റെ ഭാര്യ വിലാസിനിയുടെ (71) രണ്ടേമുക്കാല്‍ പവന് വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. കാട്ടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.