സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുമായി സഹകരിച്ച് റൂറൽ ബാങ്ക് നടപ്പാക്കുന്ന തോട്ടവിള വ്യാപന യജ്ഞത്തിനു തുടക്കം

ആനന്ദപുരം: പണം കായ്ക്കും കശുമാവ്, തൊഴിലേകും കശുവണ്ടി സന്ദേശവുമായി സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുമായി സഹകരിച്ച് റൂറൽ ബാങ്ക് നടപ്പാക്കുന്ന തോട്ടവിള വ്യാപന യജ്ഞത്തിനു തുടക്കം. മുകുന്ദപുരം താലൂക്ക് അസിറ്റന്റ് രജിസ്ട്രാർ ബ്ലിസണ് ഡേവിസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോമി ജോണ് അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, നിത അർജുനൻ, സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി ഫീൽഡ് ഓഫീസർമാരായ ബീന വാസു, ആർ. ദിവ്യ, വൈസ് പ്രസിഡന്റ് പി.സ. ഭരതൻ, സെക്രട്ടറി കാഞ്ചന നന്ദനൻ എന്നിവർ പ്രസംഗിച്ചു.