ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ ഫ്രീഡം ഫെസ്റ്റ് വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. കെ.ആര്. വിജയ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: സ്വതന്ത്ര സോഫ്റ്റ്വെയറിനെ പരിചയപ്പെടുത്തുക പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് വച്ച് നടത്തപ്പെടുന്ന ഫ്രീഡം ഫെസ്റ്റിന്റെ സ്കൂള്‍തല ഉദ്ഘാടനം ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ ലിറ്റില്‍ കൈറ്റ്സിന്റെ നേതൃത്വത്തില്‍ നടത്തി. നഗരസഭ കൗണ്‍സിലര്‍ അഡ്വ. കെ.ആര്. വിജയ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാന അധ്യാപിക സിസ്റ്റര്‍ നവീന, പിടിഎ പ്രസിഡന്റ് ജെയ്സണ്‍ കരപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.