യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയ കേസിലെ ആറാം പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട: എസ്എന്‍ പുരം സ്വദേശിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയ കേസിലെ ആറാം പ്രതി ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായി. പൂമംഗലം വില്ലേജ് എടക്കുളം പടിഞ്ഞാട്ടു മുറിയില്‍ പള്ളത്ത് മനീഷ് (32) ആണ് പോലീസിന്റെ പിടിയിലായത്. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ എം എസ്. ഷാജന്, കെ.ആര്. സുധാകരന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മനീഷിനെ അറസ്റ്റു ചെയ്തത്. ആഗസ്റ്റ് അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.