കോള്പ്പാടമാകെ കിളിക്കൊഞ്ചല്‍; പാടശേഖങ്ങലില് കൊക്കുകളുടെ ‘നിറ’ ക്കാഴ്ച
ഇരിങ്ങാലക്കുട: കോള്പ്പാടമാകെ കിളിക്കൊഞ്ചല്‍. പാടശേഖരങ്ങളില്‍ കൃഷിയൊരുക്കം തകൃതിയായതോടെ പക്ഷിക്കൂട്ടങ്ങള്‍ വിരുന്നെത്തി. കൃഷിക്കു വെള്ളം വറ്റിക്കുമ്പോള്‍ ചെറുമീനുകള്‍, ഞണ്ടുകള്‍, പ്രാണികള്‍ തുടങ്ങിയവയെ ആഹാരമാക്കാനാണ് പക്ഷികള്‍ കൂട്ടത്തോടെ പാടശേഖരത്തിലെത്തുന്നത്. വര്‍ണക്കൊക്ക്, ചേരാച്ചുണ്ടന്, കാലിക്കൊക്ക്, കുളക്കൊക്ക്, ഞാറ, ഇടമുണ്ടി തുടങ്ങിയ പക്ഷികളുടെ വൈവിധ്യമാണ് പാടങ്ങളില്‍. കൃഷിക്കാലം കഴിയുന്നതുവരെ പക്ഷികളുടെ സജീവ സാന്നിധ്യം കോള്‍പ്പാടത്ത് ഉണ്ടാകും. മുരിയാട്, കാട്ടൂര്‍ തെക്കുംപാടം, വഴിക്കിലചിറ പാടശേഖരങ്ങളില്‍ വിരുന്നുകാരായി വര്‍ണക്കൊക്കുകള്‍ പറന്നിറങ്ങി.