ഭിന്നശേഷി കുടുംബ സംഗമം സംഘടിപ്പിച്ചു

ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ വീടുകളില്‍ കുടുംബ സംഗമം നടത്തുന്നു
ഇരിങ്ങാലക്കുട: ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ വീടുകളില്‍ കുടുംബ സംഗമം നടത്തി. ബിആര്‍സിയിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സംഗീത അധ്യാപിക ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിലെ അധ്യാപികമാര്‍ എന്നിവര്‍ കുടുംബ സംഗമത്തില്‍ പങ്കെടുത്തു. ശ്രീകൃഷ്ണ വിദ്യാലയത്തിലെ ശരത് കൃഷ്ണ, കെ.എസ്. കൃഷ്ണ, എല്‍പിഎസ് ആലത്തൂരിലെ കീര്‍ത്തന എന്നിവര്‍ കുടുംബ സംഗമത്തിന് നേതൃത്വം നല്കി. കരോള്‍ ഗാനം പാടിയും കേക്ക് മുറിച്ചും ക്രിസ്മസ് ആഘോഷത്തിനും തുടക്കമിട്ടു.