മുരിയാട് പഞ്ചായത്ത് 12-ാം വാര്‍ഡിലെ അച്യുതമേനോന് റോഡ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് 12-ാം വാര്‍ഡിലെ അച്യുതമേനോന് റോഡ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയും പുതു തലമുറയിലെ അച്യുതമേനോന് കൂടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗം സേവ്യാര്‍ ആളൂക്കാരന്‍, അസിസ്റ്റന്റ് എന്‍ജീനിയര്‍ സിമി സെബ്യാസ്റ്റന്‍, സുരേന്ദ്രന് കോട്ടപ്പുറം, അയ്യപ്പക്കുട്ടി പൊറക്കോലി, രണ്‍ജീത് എ. മേനോന് ഹോസ്റ്റിന് കണ്ണാംക്കുളം, വിന്‍സന്‍ കോരേത്ത് എന്നിവര്‍ പ്രസംഗിച്ചു.