കൊറ്റനല്ലൂര്‍ പരിശുദ്ധ ഫാറ്റിമമാത ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
കൊറ്റനല്ലൂര്‍: പരിശുദ്ധ ഫാറ്റിമമാത ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാറ്റിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. തിരുനാളിന്റെ കൊടിയേറ്റുകര്‍മം വികാരി ഫാ. പോള്‍ എ. അമ്പൂക്കന് നിര്‍വഹിച്ചു. ഇന്ന് വൈകീട്ട് 5.30 ന് നടക്കുന്ന ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം എന്നിവയ്ക്ക് ഫാ. ഷാജു ചിറയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. രാത്രി ഏഴിന് ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മം നടക്കും. വളഅമ്പ് എഴുന്നള്ളിപ്പ് ദിനമായ നാളെ രാവിലെ 6.30 ന് ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ചുവെയ്ക്കല്‍. ഫാ. മെജിന്‍ കല്ലേലി മുഖ്യകാര്‍മികത്വം വഹിക്കും. രാത്രി 9.45 ന് അമ്പ് എഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് വാദ്യമേളങ്ങള്‍. തിരുനാള്‍ ദിനമായ ഏഴിന് രാവിലെ 6.30 ന് ദിവ്യബലി, 10 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ലിന്‍സ് മേലേപ്പുറം സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ട്ല സന്ദേശം നല്‍കും. വൈകീട്ട് 4.30 ന് തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് രാത്രി ഏഴിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, വര്‍ണവിസ്മയം, വാദ്യമേളങ്ങള്‍ തുടര്‍ന്ന് ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷന്‍. എട്ടിന് രാവിലെ 6.30 ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള ദിവ്യബലി, സെമിത്തേരി സന്ദര്‍ശനം, ഒപ്പീസ്, വൈകീട്ട് ആറിന് അങ്ങാടി അമ്പ് ആരംഭിച്ച് രാത്രി 10 ന് സമാപിക്കും. എട്ടാമിട ദിനമായ 14 ന് രാവിലെ 6.30 ന് ദിവ്യബലി, 10 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി. ഫാ. നിതിന്‍ തോമസ് പയ്യപ്പിള്ളി കാര്‍മികനായിരിക്കും. 21 ന് ഇടവക ദിനത്തില്‍ രാവിലെ 6.30 ന് ദിവ്യബലി, വൈകീട്ട് അഞ്ചിന് ആഘോഷമായ ദിവ്യബലി. ആറിന് പൊതുസമ്മേളനവും കലാവിരുന്നും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. പോള്‍ എ. അമ്പൂക്കന്, കൈക്കാരന്മാരായ ലൂവിസ് ജോസഫ് കിഴക്കനൂടന്‍, ഡേവീസ് വര്‍ഗീസ് കല്ലന്, സില്‍ജോ ജോണി പുത്തന്‍വീട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.