മണ്ണറിഞ്ഞ്, ഞാറുനട്ടു. ആര്‍പ്പുവിളികളോടെ കുട്ടികള്‍ ചേറിലിറങ്ങി; നന്മയുടെ വിത്തെറിഞ്ഞു
ഇരിങ്ങാലക്കുട: ഞാറു കൈകളിവലേന്തി ചേറിലും ചെളിയിലുമിറങ്ങിയ വിദ്യാര്‍ഥികള്‍ നടവരമ്പ് സബള്പാടത്ത് നടീല്‍ ഉത്സവംനടത്തി. നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് സ്കൂളിന്റെ സ്വന്തമായ ഒരേക്കര്‍ കൃഷിഭൂമിയില്‍ ഞാറു നട്ടത്. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനംചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയലക്ഷ്മി വിനയചന്ദ്രന്, വേളൂക്കര ഗ്രാമപ്പഞ്ചായത്തംഗം മാത്യു പാറേക്കാടന്‍ എന്നിവര്‍ പങ്കെടുത്തു. എന്‍എസ്എസ്, ഗൈഡ്സ്, എസ്പിസി വിഭാഗങ്ങളിലെ നൂറ്റമ്പതോളം കുട്ടികളാണ് നെല്‍കൃഷിക്കു നേതൃത്വംനല്കുന്നത്.