കരുവന്നൂര്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു

കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ച മികച്ച കര്‍ഷകര്‍ ഡയറക്ടര്‍ ഫാ. ഡേവിസ് കല്ലിങ്കലിനോടൊപ്പം.
കരുവന്നൂര്‍: കരുവന്നൂര്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. ഈ വര്‍ഷത്തെ കര്‍ഷക പ്രതിഭയായി ചിറമ്മല്‍ മേഴ്സി ബാബുവിനെയും മികച്ച കര്‍ഷകനായി ഡേവിസ് കാഞ്ഞിരക്കാടനെയും തെരഞ്ഞെടുത്തു. കര്‍ഷകരത്ന പുരസ്കാരത്തിന് എ.ഡി. ഫ്രാന്‍സിസ്, പി.വി. ഫ്രാന്‍സിസ്, പി.ഡി. ലോനപ്പന്, ത്രേസ്യ കൊച്ചപ്പന് എന്നിവരും അര്‍ഹരായി. പുരസ്കാരങ്ങള്‍ ഡയറക്ടര്‍ ഫാ. ഡേവിസ് കല്ലിങ്കല്‍ വിതരണം ചെയ്തു. ചടങ്ങില്‍ പ്രസിഡന്റ് ജോസഫ് തെക്കൂടന്‍ അധ്യക്ഷത വഹിച്ചു