അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് അസോസിയേഷന് പ്രതിഷേധ ധര്‍ണ്ണ നടത്തി
ഇരിങ്ങാലക്കുട: ഹോണറേറിയം കൃത്യ സമയത്ത് നല്‍കുക, വര്‍ക്കര്‍മാര്‍ക്കെതിരെയുള്ള മാനസിക പീഡനം അവസാനിപ്പിക്കുക, എസ്സി ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഐസിഡിഎസ് വെള്ളാങ്ങല്ലൂര്‍ പ്രോജക്ട് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സിഐടിയു ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ഗോപി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എഡബ്യൂഎച്ച്എ ജില്ലാ കമ്മിറ്റി അംഗം സി.ജി. പ്രമീള അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് ട്രഷറര്‍ സീമന്ദിനി സുന്ദരന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന അനില്‍ കുമാര്‍, ലോക്കല്‍ കമ്മിറ്റി അംഗം എം.എസ്. രഘുനാഥ്, പ്രോജക്ട് കമ്മിറ്റി അംഗം ആമിന എന്നിവര്‍ സംസാരിച്ചു.