ഇരിങ്ങാലക്കുട നഗരസഭ അമൃത് മിത്ര പദ്ധതി ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയില്‍ അമൃത് മിത്ര പദ്ധതിയിലൂടെ റിപ്പബ്ലിക് പാര്‍ക്ക് നവീകരണ പ്രവൃത്തി നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. അമൃത് മിത്ര പദ്ധതിയിലൂടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് 12 മാസത്തേക്ക് തൊഴില്‍ നല്‍കുന്നതിന് 10 ലക്ഷം രൂപയുടെ റിപ്പബ്ലിക് പാര്‍ക്ക് നവീകരണ പ്രവര്‍ത്തിയാണ് നടപ്പിലാക്കുന്നത്. നാല് കുടുംബശ്രീ അംഗങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി എട്ട് വരെ രണ്ട് ഷിഫ്റ്റുകളിലായി തൊഴില്‍ നല്കി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, മുന്‍ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, കൗണ്‍സിലര്‍മാരായ അല്‍ഫോന്‍സാ തോമസ്, സ്മിത കൃഷ്ണകുമാര്‍, ജസ്റ്റിന്, സതി സുബ്രഹ്മണ്യന്, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക് എന്നിവര്‍ സന്നിഹിതരായിരുന്നു.