മുകുന്ദപുരം പബ്ലിക് സ്കൂളില്‍ അധ്യാപകര്‍ക്കായി ദ്വിദിന ശില്പശാല നടത്തി
ഇരിങ്ങാലക്കുട: മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളില്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന അധ്യാപക ശില്പശാല നടത്തി. ലയണ്‍സ് ക്ലബ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്സനും മണപ്പുറം ഫൗണ്ടേഷന് കോ ഫൗണ്ടറുമായ സുഷമ നന്ദകുമാര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. കൗമാരപ്രായക്കാരായ കുട്ടികളുടെ പ്രശ്നങ്ങളെ കണ്ടെത്തി പെട്ടെന്നുള്ള പ്രശ്നപരിഹാരത്തിന് വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ അധ്യാപകരെ സജ്ജരാക്കുവാന്‍ വേണ്ടിയുള്ള പരിശീലനമായിരുന്നു പരിശീലന വിഷയം.
പ്രഫ. വര്‍ഗീസ് വൈദ്യന്, സുല്‍ത്താന്‍ ബത്തേരി ചീഫ് ഫാല്ക്കറ്റിയും ആര്.എസ്. നന്ദകുമാര്‍ തിരുവനന്തപുരം കോഫാക്കല്ട്ടിയുമായിരുന്നു. ലയണ്‍ ഡിസ്ട്രിക്റ്റ് 318ഡി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജെയിംസ് വളപ്പില മുഖ്യാതിഥിയായിരുന്നു. രണ്ടുദിവസം നീണ്ടുനിന്ന അധ്യാപക പരിശീലന ക്ലാസിന്റെ സമാപനചടങ്ങില്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് 318 ഡി. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ.എ. ആന്റണി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്റ്റ് 318ഡി പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വി.എ. തോമാച്ചന് സമാപനചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണറും മണപ്പുറം ഫൗണ്ടേഷന് സിഇഒയുമായ ജോര്‍ജ് ഡി. ദാസ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് അധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. റീജിയന് ചെയര്‍പേഴ്സണ്‍, റീജിയന് മൂന്ന് കെ.എസ്. പ്രദീപ്, മുകുന്ദപുരം പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്‍.ജി. ജിജി കൃഷ്ണ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സോണ്‍ ചെയര്‍പേഴ്സണ്‍, സോണ്‍ ഒന്ന് അഡ്വ. ജോണ്‍ നിധിന് തോമസ് സ്വാഗതവും ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജു ജോസ് കൂനന്‍ നന്ദിയും പറഞ്ഞു.