സാങ്കേതിക സര്‍വകലാശാലയില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് മികച്ച റാങ്കിംഗ്

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്.
സംസ്ഥാനത്ത് ആറാം സ്ഥാനവും സ്വകാര്യ കോളജുകളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനവുമാണ്
ഇരിങ്ങാലക്കുട: കേരള സാങ്കേതിക സര്‍വകലാശാല വിജയശതമാനത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ജിനീയറിംഗ് കോളജുകളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനീയറിംഗ് മികവ് തുടര്‍ന്നു. 82.05 ശതമാനത്തോടെ സംസ്ഥാനത്ത് ആറാം സ്ഥാനവും സ്വകാര്യ കോളജുകളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനവുമാണ് ക്രൈസ്റ്റ് കരസ്ഥമാക്കിയത്. 2021- 25 ബാച്ചിന്റെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 7.81 ആണ് വിദ്യാര്‍ഥികളുടെ ശരാശരി സിജിപിഎ. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 34.43 ശതമാനം പേര് ഡിസ്ടിംഗ്ഷനും 44.68 ശതമാനം പേര് ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും വിദ്യാര്‍ഥികളെയും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. മില്്നര് പോള്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോജോ അരീക്കാടന്‍, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. എം.ടി. സിജോ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍ എന്നിവര്‍ അഭിനന്ദിച്ചു.