പണം കടം ചോദിച്ചത് നല്കാത്തതിനും വീടും സ്ഥലവും എഴുതി കൊടുക്കാത്തതിലുമുള്ള വൈരാഗ്യം; അമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച മകന് അറസ്റ്റില്‍

ജെനില്‍.
ആളൂര്‍: പണം കടം ചോദിച്ചത് നല്കാത്തതിനും വീടും സ്ഥലവും എഴുതി കൊടുക്കാത്തതിലുമുള്ള വൈരാഗ്യത്താല്‍ അമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മകന് അറസ്റ്റില്‍. ആളൂര്‍ കൈനാടത്തുപറമ്പില്‍ ജെനിന് (45) നെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ ആളൂര്‍ മാള വഴി റോഡില്‍ താമസിക്കുന്ന കൈനാടത്തുപറമ്പില്‍ വീട്ടില്‍ മേരി (75)യെ തന്റെ പേരിലുള്ള വീടും സ്ഥലവും മകനായ ജെനിന്റെ പേരില്‍ എഴുതി കൊടുക്കുവാന്‍ സമ്മതിക്കാതിരുന്നതിന്റെയും, പണം കടം ചോദിച്ചത് നല്‍കാത്തതിന്റേയും വിരോധത്തിലാണ് ജെനിന് അമ്മയെ ആക്രമിച്ചത്. മേരി താമസിച്ചിരുന്ന വീട്ടില്‍ എത്തിയ ജെനിന്, അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, കാലുകൊണ്ട് ചവിട്ടുകയും, ചൂരല്‍കൊണ്ട് കാലില്‍ അടിക്കുകയും, മരത്തിന്റെ പട്ടികകൊണ്ടും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദ്ദിക്കുകയും ചെയ്തു.
പട്ടികകൊണ്ടുള്ള മര്‍ദ്ദനത്തില്‍ മേരിയുടെ രണ്ട് വാരിയെല്ലുകള്‍ ഒടിഞ്ഞ ഇവര്‍ ഇപ്പോള്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സ്ഥിരം മദ്യപാനിയായ ജെനിന്, ആളൂര്‍ പോലീസ് സ്റ്റേഷനിലെ റൗഡിയാണ്. ജെനിലിനെ നടപടിക്രമങ്ങള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കി. ജെനിന് ആളൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു വധശ്രമ കേസും മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വിധത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതിനുള്ള കേസും കൊടകര പോലീസ് സ്റ്റേഷനില്‍ ഒരു അടിപിടി കേസും അടക്കം മൂന്നു ക്രിമിനല്‍ കേസുകളുണ്ട്. ആളൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബി.ഷാജിമോന്‍, ജൂനിയര്‍ എസ്ഐ ജി. ജിഷ്ണു, സബ്ബ് ഇന്‍സ്പെക്ടര്‍ പ്രസന്നകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആഷിക്, തുളസീകൃഷ്ണദാസ്, മന്നാസ്, വിശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.