പൂമംഗലം പഞ്ചായത്തില്‍ ഞാറ്റുവേല ചന്ത നടത്തി

പൂമംഗലം പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
പൂമംഗലം: പൂമംഗലം പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും എടക്കുളം ചെമ്പഴന്തി ഹാളില്‍ വച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് മുഖ്യാതിഥിയായിരുന്നു. പൂമംഗലം പഞ്ചായത്ത് കൃഷി ഓഫീസര്‍ എം.സി. അഭയ സ്വാഗതം പറഞ്ഞു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുരേഷ് അമ്മനത്ത്, പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.എ. സന്തോഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കത്രീന ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.