കാട്ടൂര്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ ചുമതലയേറ്റു

കാട്ടൂര്‍ ലയണ്‍സ് ക്ലബ് 2025- 26 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ്ജ് ഡി. ദാസ് നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: കാട്ടൂര്‍ ലയണ്‍സ് ക്ലബ് 2025- 26 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ്ജ് ഡി. ദാസ് നിര്‍വ്വഹിച്ചു. പ്രസിഡന്റ് രമേഷ് മേനോന് അധ്യക്ഷത വഹിച്ചു. 2025-26 വര്‍ഷത്തെ ഭാരവാഹികളായി സുമന് പോള്‍സണ്‍ (പ്രസിഡന്റ്), ഷാജു എഫ്. ചാലിശേരി (സെക്രട്ടറി), പി. സില്‍വന്‍ ആന്റണി (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു. ജിഎല്‍ടി കോ- ഓര്‍ഡിനേറ്റര്‍ അഡ്വ. ജോണ്‍ നിധിന് തോമസ്, റീജിയണ്‍ ചെയര്മാന് റോയ് ജോസ് ആലുക്ക, സോണ്‍ ചെയര്മാന് ജോജോ വെള്ളാനിക്കാരന്‍, സുമന് പോള്‍സണ്‍, ജോണ്‍ ജെ. പാനികുളം, ഷാജു എഫ്. ചാലിശേരി, മോഹനന് പൈനാട്ട്, മാര്ട്ടിന് പാപ്പു, പോള്‍ ഇ. പാനികുളം, ഷൈനി ഫ്രാന്‍സീസ് എന്നിവര്‍ സംസാരിച്ചു.