ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണ പരിപാടി ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ടു

ഇരിങ്ങാലക്കുട ജനറലാശുപത്രിയില്‍ ഹൃദയപൂര്‍വം പദ്ധതി ഒമ്പതാം വാര്‍ഷികത്തില്‍ സിപിഎം ഏരിയാ സെക്രട്ടറി വി.എ. മനോജ് കുമാര്‍ പൊതിച്ചോര്‍ വിതരണം ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നല്കുന്ന ഉച്ചഭക്ഷണ പരിപാടി ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പദ്ധതി ആരംഭിച്ചത്. ഒന്‍പതാം വാര്‍ഷികാഘോഷം സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് ശരത് ചന്ദ്രന് അധ്യക്ഷന്‍ ആയിരുന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍, ബ്ലോക്ക് സെക്രട്ടറി അഖില്‍ ലക്ഷ്മണന്, ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ്, നഴ്സിംഗ് സൂപ്രണ്ട് പി. ഉമ്മദേവി, വി.പി. പ്രഭ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഐ.വി. സജിത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ഡി. ദീപക്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.
