ചേലുക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം: അഞ്ചു ഭണ്ഡാരങ്ങള്‍ തകര്‍ത്ത നിലയില്‍…..
ഇരിങ്ങാലക്കുട: ചേലൂക്കാവ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവിലിന്റെയും വഴിപാട് കൗണ്ടറിന്റെയും മുന്നിലുള്ള ഭണ്ഡാരങ്ങളടക്കം അഞ്ചു ഭണ്ഡാരങ്ങള്‍ കുത്തിപൊളിച്ച നിലയിലാണ്. പുലര്‍ച്ചെ 5:45 ന് നട തുറക്കാന്‍ എത്തിയ തിരുമേനിയും വഴിപാട് എഴുതുന്ന ജീവനക്കാരനുമാണു മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. ഉള്ളിലെ സ്റ്റോര്‍ മുറിയിലെ രശീതികളും മറ്റും വാരി വലിച്ചിട്ട നിലയിലാണ്. ക്ഷേത്രത്തിനു പുറത്തുള്ള ഓഫീസ് കെട്ടിടത്തിന്റെ പൂട്ടും അടുത്തുള്ള ക്ഷേത്രകാരണവരുടെ കൊട്ടിലിന്റെ മുന്നിലുള്ള ഭണ്ഡാരവും മോഷ്ടാക്കള്‍ തകര്‍ത്തിട്ടുണ്ട്. ഉള്ളിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന വലിയ ഒരു ഉരുളിയും മോഷ്ടിച്ചിട്ടുണ്ട്. നാലു പേരില്‍ കൂടുതല്‍ പേര് എടുത്താല്‍ പൊന്തുന്ന അത്രയും ഭാരമുള്ള ഉരുളിയാണു മോഷണം പോയത്. വിവിധ ഭണ്ഡാരങ്ങളിലായി പതിനായിരത്തോളം രൂപ ഉണ്ടാകുമെന്നാണു കണക്കാക്കുന്നതെന്നു മാനേജര്‍ കെ. രാംദാസ് പറഞ്ഞു. 20 ദിവസം മുമ്പും ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നതായി മാനേജര്‍ പറഞ്ഞു. അടുത്ത മാസം 13 നു ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷം ചടങ്ങുകളായി നടത്താനുള്ള ആലോചന നടക്കുന്നതിനിടിയിലാണു മോഷണം നടന്നിരിക്കുന്നത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. തെക്കേനട വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ട്ടാവ് പെട്ടെന്ന് ആരെങ്കിലും എത്തുകയാണെങ്കില്‍ രക്ഷപ്പെടുവാന്‍ വേണ്ടി ബാക്കി എല്ലാ വാതിലുകളും തുറന്നിട്ടിരുന്നു. പൂട്ട് പൊളിക്കാന്‍ ഉപയോഗിച്ചെതെന്നു കരുതുന്ന കമ്പിപ്പാര കണ്ടു കിട്ടിയിട്ടുണ്ട്.
ചേലൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ മോഷണം: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
ഇരിങ്ങാലക്കുട: ചേലൂര്‍ക്കാവ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നടന്ന മോഷണത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അഞ്ചോ ആറോ പേര് അടങ്ങുന്ന സംഘമാണു മോഷണത്തിനു പിന്നിലെന്നു കരുതുന്നു. ശ്രീകോവിലിന്റെയും വഴിപാട് കൗണ്ടറിന്റെയും മുന്നിലുള്ള ഭണ്ഡാരങ്ങളടക്കം അഞ്ചു ഭണ്ഡാരങ്ങളാണു കുത്തിപൊളിച്ചത്. ഒരു മാസത്തിനിടയ്ക്കു രണ്ടാം തവണയാണു ഇത്തരത്തില്‍ മോഷണം നടക്കുന്നത്. ഡിസംബര്‍ അവസാന വാരത്തില്‍ നടന്ന മോഷണത്തിനു സമാനമായ രീതിയിലാണു ഈ മോഷണവും നടന്നിരിക്കുന്നത്. പുലര്‍ച്ചെ 5:45 നു നട തുറക്കാന്‍ എത്തിയ തിരുമേനിയും വഴിപാട് എഴുതുന്ന ജീവനക്കാരനുമാണു മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. ക്ഷേത്രത്തിനു പുറത്തുള്ള ഓഫീസ് കെട്ടിടത്തിന്റെ പൂട്ടും അടുത്തുള്ള ക്ഷേത്രകാരണവരുടെ കൊട്ടിലിന്റെ മുന്നിലുള്ള ഭണ്ഡാരവും മോഷ്ടാക്കള്‍ തകര്‍ത്തിട്ടുണ്ട്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന രേഖകളില്‍ പലതും മോഷണം പോകുകയും പലതും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മോഷണം പോയ ഉള്ളിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന വലിയ ഒരു ഉരുളിയും മോഷ്ടിച്ചിട്ടുണ്ട്. നാലു പേരില്‍ കൂടുതല്‍ പേര് എടുത്താല്‍ പൊന്തുന്ന അത്രയും ഭാരമുള്ള ഉരുളിയാണു മോഷണം പോയത്. വിവിധ ഭണ്ഡാരങ്ങളിലായി പതിനായിരത്തോളം രൂപ ഉണ്ടാകുമെന്നാണു കണക്കാക്കുന്നതെന്നു മാനേജര്‍ കെ. രാംദാസ് പറഞ്ഞു. തെക്കേനട വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ട്ടാക്കള്‍ പെട്ടെന്ന് ആരെങ്കിലും എത്തുകയാണെങ്കില്‍ രക്ഷപ്പെടുവാന്‍ വേണ്ടി ബാക്കി എല്ലാ വാതിലുകളും തുറന്നിട്ടിരുന്നു. പൂട്ട് പൊളിക്കാന്‍ ഉപയോഗിച്ചെതെന്നു കരുതുന്ന കമ്പിപ്പാര കണ്ടു കിട്ടിയിട്ടുണ്ട്. മുമ്പ് നടന്ന മോഷണത്തിനു സമാനമായ രീതിയില്‍ മോഷണം നടന്നതിനാല്‍ ഈ രണ്ടു മോഷണങ്ങളും ഒരേ സംഘമാണു നടത്തിയിരിക്കുന്നതെന്നാണു കരുതുന്നത്. അമ്പലവും പരിസരവും വ്യക്തമായി അറിയുന്നവരായിരിക്കാം ഇതിനു പിന്നിലെന്നും സംശയിക്കുന്നുണ്ട്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.