സരസ്വതി ദിവാകരന് (64) ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: നഗരസഭാ മുന്‍ കൗണ്‍സിലറും കണ്ഠേശ്വരം തൊണ്ടുപറമ്പില്‍ ദിവാകരന്റെ ഭാര്യയുമായ സരസ്വതി ദിവാകരന് (64) നിര്യാതയായി. സംസ്കാരം നടത്തി. 2010-15 കാലയളവില്‍ നഗരസഭ ഭരണ സമിതി അംഗമായിരിക്കെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം വഹിച്ചിരുന്നു. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി, എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന് വനിത സെക്രട്ടറി, കണ്ഠേശ്വരം ക്ഷേത്രം മാതൃ സമിതി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. മകന്: പരേതനായ ശ്രീനിവാസന്.