തമിഴ് നാട്ടിൽ നിന്നു കൊണ്ടുവന്ന രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട :തമിഴ് നാട്ടിൽ നിന്നു കഞ്ചാവ് കൊണ്ടുവന്ന് വിൽപ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റിലായി. കോണത്തക്കുന്ന് പണിക്കരു പറമ്പിൽ കൊട്ട അഭി എന്ന അഭിനാസിനെയാണ് തൃശൂർ റൂറൽ എസ്.പി.ജി.പൂങ്കുഴലി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു.കെ.തോമസ് ഇൻസ്പെക്ടർ എസ്.പി.സുധീരൻ എന്നിവരുടെ സംഘം പിടികൂടിയത്. ചാമക്കുണ്ടിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ചൊവ്വാഴ്ച രാവിലെ പരിശോധന നടത്തിയ പോലീസ് സംഘമാണ് രണ്ടു കിലോ അറുന്നൂറ് ഗ്രാം കഞ്ചാവ് സഹിതം പ്രതിയെ പിടികൂടിയത്. പോലീസെത്തുമ്പോൾ ചെറിയ പായ്ക്കറ്റുകളാക്കി വിൽപ്പനയ്ക്ക് തയ്യാറാക്കുന്ന തിരക്കിലാക്കുന്ന പ്രതി. ഡ്രൈവറായ ഇയാൾ അന്യ സംസ്ഥാനങ്ങളിൽ പോയി വരുമ്പോൾ കഞ്ചാവ് കൊണ്ടുവന്ന് നാട്ടിൽ വിൽപ്പന നടത്തിവരികയായിരുന്നു. മുൻപ് ക്രിമിനൽ കേസിൽ പ്രതിയായ ഇയാളിൽ നിന്നു ഒരു കിലോ കഞ്ചാവ് പിടികൂടിയതടക്കം അഭി നാസിന് ഇരിങ്ങാലക്കുട സ്റ്റേഷനിൽ മൂന്ന് കേസുകളുണ്ട്. കൂടാതെ കൊടുങ്ങല്ലൂരിൽ വച്ച് കഞ്ചാവ് പിടിച്ചതിന് എക്സൈസിലും ഇയാൾക്കെതിരെ കേസുണ്ട്. എസ്.ഐ.മാരായ വി.ജിഷിൽ , കെ.ഷറഫുദ്ദീൻ, , സി.എം.ക്ലീറ്റസ് സീനിയർ സി.പി.ഒ മാരായ കെ.വി.ഉമേഷ് ബിനുരാജ്, അരുൺ രാജ്, കെ എസ് ഉമേഷ്, ഇ.എസ്. ജീവൻ, സിപിഒ മാരായ , സാജു, ജിനേഷ്,സുജിത്ത്, ശംബു , നിർമ്മൽ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.