ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ വനസംരക്ഷണം മാത്രമാണ് പരിഹാരം:- കുമ്മനം രാജശേഖരന്
ആളൂര്‍: കേരളം ഇന്ന് നേരിടുന്ന ജലദൗര്‍ലഭ്യത്തിനു കാരണം വനനശീകരണമാണെന്നും വനസംരക്ഷണം മാത്രമാണ് ഈ പ്രശ്നത്തിന് ഏക പ്രതിവിധിയെന്നും പ്രകൃതിയെ ചൂഷണം ചെയ്യുകയെന്ന നിലപാട് മാറ്റി പ്രകൃതിയെ സംരക്ഷിച്ച് അതിനോട് ഇണങ്ങി ജീവിക്കാനാണ് ശീലിക്കേണ്ടതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് ഭാരതീയ ജനതാ പാര്‍ട്ടി രാജ്യവ്യാപകമായി നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളൂര്‍ പഞ്ചായത്ത് ആണിക്കുളങ്ങരയില് വനം വെച്ചു പിടിപ്പിക്കല്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനം ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി പരിസ്ഥിതി സേവന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിലൂടെ മഹത്തരമായ സന്ദേശമാണു നല്‍കുന്നത്. 50 സെന്റ് ഭൂമിയില്‍ നൂറിലധികം ഇനം വിവിധ ഫലവൃക്ഷതൈകള്‍ വച്ചു പിടിപ്പിച്ചു കൊണ്ട് വനവത്കരണമാണു സംഘടിപ്പിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍, ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്. ഹരി, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ്, നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജില്ലാ സെക്രട്ടറി കവിത ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുമാസ്റ്റര്‍, ഷൈജു കുറ്റിക്കാട്ട്, സെക്രട്ടറി അഖിലാഷ് വിശ്വനാഥന്, ജില്ലാ കമ്മിറ്റിയംഗം സുനിലന് പീണിക്കല്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഭിലാഷ് കണ്ടാരന്തറ, ആളൂര്‍ വെസ്റ്റ് പ്രസിഡന്റ് പി.പി. സജിത്ത്, വെസ്റ്റ് പ്രസിഡന്റ് എ.വി. രാജേഷ്, അജീഷ്, ബിനോയ് അശോകന്, അജീഷ് പൈക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി.