പെന്‍സില്‍ മൈക്രോ ആര്‍ട്ടില്‍ വിജയം തീര്‍ത്ത ആല്‍വിനെ അനുമോദിച്ചു
വെള്ളാങ്കല്ലൂര്‍: എട്ടുമണിക്കൂര്‍ കൊണ്ടു 48 ഏഷ്യന്‍ രാജ്യങ്ങളുടെ പേരുകള്‍ നേര്‍ത്ത പെന്‍സില്‍ മുനയില്‍ കൊത്തിയെടുത്ത് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരം നേടിയ ആല്ഫിന് വിന്സെന്റിനു ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്കല്ലൂര്‍ ലിങ്ക് സെന്ററില്‍ സ്വീകരണം നല്കി. അഡ്വ. വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ ഉപഹാരം നല്കി ആദരിച്ചു. ലിങ്ക് സെന്റര്‍ പ്രസിഡന്റ് എ.ബി. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്, തോംസണ്‍ ഇരിങ്ങാലക്കുട, ഷഫീര്‍ കാരുമാത്ര, എം.എ. അലി, എം.എ. അന്‍വര്‍, പി.കെ.എം. അഷ്റഫ്, ഷഹീന് കെ. മൊയ്തീന്, പി.എം. അബ്ദുല്‍ ഷുക്കൂര്‍, മെഹര്ബാന് ഷിഹാബ്, രജിത ആന്റണി, എ.എ. യൂനസ്, ജയപ്രകാശ്, സാഗര്‍ ചാര്‍ളി, ഇ.കെ. ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.