അത്യാധുനിക സൗകര്യങ്ങളോടെ കോ-ഓപറേറ്റീവ് ആശുപത്രി
ഇരിങ്ങാലക്കുട: കോ-ഓപറേറ്റീവ് ആശുപത്രിയില്‍ അത്യാധുനിക സജ്ജീകരണങ്ങളോടെ 96 സ്ലയ്സിന്റെ സി.ടി. സ്കാന്‍. ഇരിങ്ങാലക്കുട സ്കാന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ സഹകരണത്തോടെയാണു കോ-ഓപറേറ്റീവ് ആശുപത്രിയില്‍ സി.ടി. സ്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി പ്രസിഡന്റ് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. വേളൂക്കര രണ്ടാം വാര്‍ഡ് മെമ്പര്‍ പി.ജെ. സതീഷ് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍, സെക്രട്ടറി കെ. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ബോര്‍ഡംഗങ്ങള്‍, ഡോക്ടര്‍മാര്‍, സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.