കൂടല്‍മാണിക്യം ക്ഷേത്രോത്സവം; അലങ്കാരപ്പന്തലിന് കാല്‍നാട്ടി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ബഹുനില അലങ്കാരപ്പന്തലിന്റെയും ദീപാലങ്കാരത്തിന്റെയും കാല്‍നാട്ട് കര്‍മം നടന്നു. വാദ്യഘോഷങ്ങളുടെയും ഗജവീരന്റെയും അകമ്പടിയോടെ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്ന് ആഘോഷമായാണ് അലങ്കരിച്ച കൊടിമരം കുട്ടംകുളം പരിസരത്ത് എത്തിച്ചത്. തുടര്‍ന്നു നടന്ന വിശേഷാല്‍ പൂജകള്‍ക്കു തന്ത്രി വല്ലഭന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, അഡ്മിനിസ്ട്രേറ്റര്‍ എം. സുഗീത, ഐസിഎല്‍ സിഎംഡി അനില്‍കുമാര്‍, കെജിസി ഇ.ഒ. ഉമ അനില്‍കുമാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.


സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു