ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളും വൈദ്യരത്നം ഔഷധശാലയും സംയുക്തമായി യോഗ ദിനാചരണം
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളും വൈദ്യരത്നം ഔഷധശാലയും സംയുക്തമായി യോഗ ദിനാചരണം അനുസ്മരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേബിള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സീനിയര്‍ ഫിസിഷ്യന്‍ ഡോ. ജ്യോതിഷ് ജയന്ദന്‍ തന്റെ ആമുഖ പ്രഭാഷണത്തിലൂടെ മനുഷ്യരാശിയുടെ ആരോഗ്യ പരിപാലനത്തിന് യോഗ മുഖ്യപങ്കുവഹിക്കുന്നുവെന്ന് പറഞ്ഞു. ചീഫ് ഫിസിഷന്‍ ഡോ. കെ. രജിത ആയുര്‍വേദവും യോഗയും ഒരുമിച്ചു കൊണ്ടുപോകേണ്ടത് എങ്ങനെയെന്നും വ്യക്തിയുടെ ആരോഗ്യ പരിപാലനത്തിന് അതെങ്ങനെ സഹായകമാകുമന്നും ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. ആയുര്‍വേദവും യോഗയും ജീവിതത്തില്‍ ഏറെ ഉപകാരപ്രദമാണ് എന്ന വസ്തുത വിദ്യാര്‍ഥി മനസുകള്‍ക്ക് ഉന്മേഷം നല്കി. വീനസ് പോള്‍ സ്വാഗതവും, ലക്ഷ്മി കൃഷ്ണന് നന്ദിയും പറഞ്ഞു.