പെട്രോൾ ഡീസൽ വില വർധനവിനെതിരെ എഐവൈഎഫ് പ്രതിഷേധം
പെട്രോൾ, ഡീസൽ വില വർധനവിനെതിരെ എഐവൈഎഫ് പടിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുചക്ര വാഹനങ്ങൾ തള്ളികൊണ്ടു പ്രതിഷേധം സമരം സംഘടിപ്പിച്ചു. പ്രതിഷേധ സമരം എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം കെ.സി. ബിജു ഉദ്ഘാടനം ചെയ്തു. കൊറോണ കാലത്തും ബിജെപി സർക്കാർ ജനങ്ങളെ വെല്ലുവിളിയ്ക്കുയാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഐ പടിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ആർ. രമേഷ്, വിഷ്ണുശങ്കർ, വി.ആർ. അഭിജിത്ത്, മിഥുൻ പോട്ടക്കാരൻ എന്നിവർ പ്രസംഗിച്ചു.
About Author
Pages: 1 2