ഫുട്ബോള്‍ ചാമ്പ്യന്മാരായി കാട്ടൂര്‍ ഫുട്ബോള്‍ അക്കാദമി
കാട്ടൂര്‍: ഫുട്ബോള്‍ അക്കാദമി കാട്ടൂരില്‍ നടത്തിയ 11 വയസുള്ള കുട്ടികളുടെ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി കാട്ടൂര്‍ ഫുട്ബോള്‍ അക്കാദമി. ഫൈനല്‍ മത്സരത്തില്‍ ഡിഡിഎസ് സ്പോര്‍ട്സ് അക്കാദമിക്ക് എതിരെ രണ്ട് ഗോള്‍ അടിച്ചുകൊണ്ടാണ് കാട്ടൂര്‍ ഫുട്ബോള്‍ അക്കാദമി ചാമ്പ്യന്മാരായത്. കാട്ടൂര്‍ ഫുട്ബോള്‍ അക്കാദമി കോച്ച് രഘുകാട്ടൂര്, ശരത് വലപ്പാട്, ശിവ, സോവി എന്നവരാണ്. വനിതകളുടെ പ്രദര്‍ശന മത്സരത്തില്‍ എല്‍ബിഎസ്എം അവിട്ടത്തൂര്‍ വനിതാ ടീമിനെ തോല്‍പ്പിച്ചുകൊണ്ട് എഫ്സി കുട്ടനെല്ലൂര്‍ വനിതാ ടീം ജേതാക്കളായി. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത നിര്‍ഹിച്ചു. കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ മുഖ്യാതിഥിയായി. കാട്ടൂര്‍ പോലീസ്സ്റ്റേഷന് സബ് ഇന്സ്പെട്ടര് ഹബീബ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.

മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ്