വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി കൊമ്പിടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ്,
ഇരിങ്ങാലക്കുട: കൊമ്പിടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബും മണപ്പുറം ഫൗണ്ടേഷനും ചേര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ട പെരുമ്പിള്ളി വീട്ടില്‍ ബിന്ദു സുബ്രമണ്യന്‍ എന്ന നിര്‍ദന യുവതിക്ക് വീട് നിര്‍മിച്ച് നല്‍കിയതിന്റെ ഉദ്ഘാടനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ നിര്‍വഹിച്ചു. യോഗത്തില്‍ കൊമ്പിടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഒ.എന്‍. ജയന് അധ്യക്ഷത വഹിച്ചു. മണപ്പുറം ജനറല്‍ മാനേജര്‍ ജോര്‍ജ് മാവേലി, വീട് നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ജോണ്സണ് കോലംങ്കണ്ണി, കോണ്ട്രാക്ടര് വി.ബി. മണിലാല്‍, കാബിനറ്റ് സെക്രട്ടറി വി.എസ്. പ്രസന്നന്, പ്രഫ. കെ.ആര്. വര്‍ഗീസ്, ലയണ്‍ എ.ആര്. രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു
കിണറ്റില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി
ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് അസോ. ജില്ലാ സമ്മേളനം
ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എടതിരിഞ്ഞി സെന്റ് മേരീസ് സ്കൂള്‍