യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ആക്രമിച്ചു, മൊബൈല്‍ ഫോണ്‍ കവര്‍ന്നു
വിശ്വാസ്.
പിടികിട്ടാപുള്ളിയെ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു
കാട്ടൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും മൊബൈല്‍ ഫോണ്‍ കവര്‍ച്ചചെയ്യുകയും ചെയ്ത സംഭവത്തില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കരുവന്നൂര്‍ മൂര്‍ക്കനാട് സ്വദേശി വല്ലത്ത് വീട്ടില്‍ വിശ്വാസ് (27) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2020 ല്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതില്‍ റിമാന്‍ഡ് ചെയ്തിരുന്നതും പിന്നീട് കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് വിചാരണ നടപടികളില്‍ സഹകരിക്കാതെ വിദേശത്തേക്ക് കടന്ന് ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.
ഇയാളെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപുള്ളിയായി വാറണ്ട് പുറപ്പെടുവിക്കുകയും തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയായിരുന്നു. നാട്ടിലേക്ക് വരുന്നതിനായി ഷാര്‍ജയില്‍ നിന്ന് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ അറസ്റ്റ് ചെയയ്ുകയായിരുന്നു. കാട്ടൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ഇ.ആര്. ബൈജു, എസ്ഐമാരായ ബാബു ജോര്‍ജ്, സബീഷ്, എഎസ്ഐ അസീസ്, ജിഎസ് സിപിഒമാരായ ജി.എസ്. രഞ്ജിത്ത്, സിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
കാട്ടൂര്‍ പഞ്ചായത്ത് തണല്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം നടത്തി
പിഎംശ്രീ കരാറിന്റെ കോപ്പി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള കലോത്സവം നടത്തി