പുളിക്കലച്ചിറ പാലം: പുതിയ കരാറുകാരനെ നിയോഗിച്ച് സര്‍ക്കാര്‍
പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലത്തിന്റെ നിര്‍മാണം നിലച്ചപ്പോള്‍.
പായമ്മല്‍: നിര്‍മാണത്തിലെ അപാകംമൂലം നിര്‍ത്തിയ പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലം പൂര്‍ത്തിയാക്കാന്‍ പുതിയ കരാറുകാരനെ നിയോഗിച്ച് സര്‍ക്കാര്‍. പാലത്തിന്റെ ഫില്ലര്‍ കാപ്പ് നിര്‍മാണത്തില്‍ അപാകം കണ്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ മേയിലാണ് നിര്‍മാണം നിര്‍ത്തിയത്. 1.62 കോടി രൂപ ചെലവഴിച്ച് ഏഴുമീറ്റര്‍ വീതിയിലാണ് പാലം നിര്‍മിക്കുന്നത്. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ പടിയൂര്‍ പൂമംഗലം പഞ്ചായത്തുകള്‍ തമ്മിലുള്ള ഗതാഗതം സുഗമമാകും. നാലമ്പല തീര്‍ഥാടകര്‍ക്കും യാത്ര ഏറെ സൗകര്യപ്രദമാകും.
നാലമ്പല തീര്‍ഥാടനത്തിനു മുമ്പായി നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള പണികള്‍ നടന്നുവരുന്നതിനിടയിലാണ് ഫില്ലര്‍ ക്യാപ്പില്‍ അപാകം കണ്ടത്. തുടര്‍ന്ന് പൊതുമരാമത്തുവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി നിര്‍മാണം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പഴയ കരാര്‍ റദ്ദാക്കി അപാകം കണ്ടഭാഗം പൊളിച്ച് നിര്‍മിക്കാന്‍ പിഡബ്ല്യുഡി തീരുമാനിക്കുകയും പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ കരാറിന് ടെണ്ടര്‍ വിളിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. 88 ലക്ഷത്തിന്റെ ജോലികളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. കനാലിലെ വെള്ളത്തിന്റെ നില നോക്കിയശേഷം ഫില്ലര്‍ ക്യാപ്പിന്റെ പുനര്‍നിര്‍മാണം ആരംഭിക്കും.

മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
കാട്ടൂര്‍ പഞ്ചായത്ത് തണല്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം നടത്തി
പിഎംശ്രീ കരാറിന്റെ കോപ്പി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള കലോത്സവം നടത്തി