ദീപ്തി ബ്രെയിലി സാക്ഷരത പദ്ധതിയുടെ ആദ്യക്ലാസ് മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: നടവരമ്പ് ഗവണ്മെന്റ് സ്കൂളില്‍ തൃശൂര്‍ ജില്ലയിലെ ആദ്യ ക്ലാസ്സ് ആരംഭിച്ചു. കാഴ്ച പരിമിതര്‍ക്ക് ബ്രയില്‍ ലിപിയില്‍ സാക്ഷരരാക്കുന്ന പദ്ധതിയാണ് ബ്രെയിലി സാക്ഷരതാ പദ്ധതി. തൃശൂര്‍ ജില്ലയിലെ കാഴ്ച പരിമിതരായ മുഴുവനാളുകള്‍ക്കും ഇതിന്റെ പ്രയോജനം കിട്ടത്തക്ക രീതിയില്‍ ജില്ലാ സാക്ഷരതാ മിഷന്റെയും ബ്ലൈന്‍ഡ് ഫെഡറേഷന്റെയും നേതൃത്വത്തില്‍ എല്ലാ ബ്ലോക്കുകളിലും ക്ലാസുകള്‍ ആരംഭിക്കും. ആദ്യ ക്ലാസ്സ് നടവരമ്പ് ഗവണ്മെന്റ് സ്കൂളില്‍ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്തു. പഠിതാക്കള്‍ക്ക് പഠന ഉപകരണങ്ങള്‍ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് അവര്‍കള്‍ അധ്യക്ഷനായ പരിപാടി യില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ്,, പഞ്ചായത്തംഗം മാത്യൂസ് പാറേക്കാടന്‍, സാക്ഷരതാ മിഷന് പ്രതിനിധി ഡോ. മനോജ് സെബാസ്റ്റ്യന്‍, ജില്ലാ കോഡിനേറ്റര്‍ കൊച്ചി റാണി മാത്യു, അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ എം സുബൈദ, ബ്ലൈന്‍ഡ് ഫെഡറേഷന് ജില്ലാ സെക്രട്ടറി മുരളീധരന്, ഇന്‍സ്ട്രക്ടര്‍മാരായ ജോണി, ജിതേഷ്, സുരേഷ്, ജയരാജ്, ബേബി ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.