ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്രവിജ്ഞാന ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും ഇകെഎന്‍ വിദ്യാഭ്യാസ ഗവേഷണ വികസനകേന്ദ്രവും സംയുക്തമായി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ശാസ്ത്രവിജ്ഞാന ക്ലാസ്.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും ഇകെഎന്‍ വിദ്യാഭ്യാസ ഗവേഷണ വികസനകേന്ദ്രവും സംയുക്തമായി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്രവിജ്ഞാന ക്ലാസ് നടത്തി. ക്രൈസ്റ്റ് കോളജ് ജന്തുശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉറുമ്പുകളുടെ ലോകം എന്ന ക്ലാസ് നയിച്ചത് ജന്തുശാസ്ത്ര ഗവേഷണ വിദ്യാര്‍ഥി ആര്. രേഷ്മ ആണ്. പരിപാടി കോളജ് പ്രന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനംചെയ്തു. ഇകെഎന്‍ പ്രസിഡന്റ് ഡോ. മാത്യു പോള്‍ ഊക്കന്‍, സി.എ. മധു എന്നിവര്‍ സംസാരിച്ചു.