സമാശ്വാസ പദ്ധതി ജൂണ്‍ 30 വരെ നീട്ടണം; കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം

ഇരിങ്ങാലക്കുട: ജിഎസ്ടി നിയമത്തില്‍ (സെക്ഷന്‍ 128 എ) പ്രകാരം സര്‍ക്കാര്‍ പുറപ്പെടുവിച്ച സമാശ്വാസ പദ്ധതിയുടെ (ആംനസ്റ്റി സ്ക്കീം) കാലാവധി ജൂണ്‍ 30 വരെ നീട്ടണമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന് മേഖലാ സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മാര്‍ച്ച് 30ന് അവസാനിച്ച ഈ പദ്ധതിയുടെ ആനുകൂല്യം സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന വ്യാപാര മേഖലയിലുള്ളവര്‍ക്ക് ഉപയോഗപ്രദമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
യോഗത്തില്‍ പി.എസ്. രമേഷ് ബാബു അധ്യക്ഷത വഹിച്ചു. കെടിപിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എ. ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ജില്ലാ സെക്രട്ടറി ഫ്രാന്‍സണ്‍ മൈക്കിള്‍, പ്രസിഡന്റ് അഡ്വ. പി. ഉണ്ണികൃഷ്ണന്, പി.ഡി. സൈമണ്‍, കെ.ആര്. മുരളീധരന്, പി.ആര്. വിത്സന്, വി. രതീഷ്, സുഷമ മോഹന്‍, ഹിത പലോസ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.ആര്. മുരളീധരന് (പ്രസിഡന്റ്), പി.എസ്. രമേഷ് ബാബു (സെക്രട്ടറി), വി. രതീഷ് (ട്രഷറര്‍) എന്നിവരെ യോഗം തെരെഞ്ഞെടുത്തു.