എടതിരിഞ്ഞി വില്ലേജിലെ അന്യായ ന്യായവില അദാലത്തുകള്‍ ഫലം കണ്ടില്ല

ഉദ്യോഗസ്ഥസംഘത്തിലെ ഒരാളൊഴികെ മറ്റുള്ളവരെ പിന്‍വലിച്ചു
എടതിരിഞ്ഞി: വില്ലേജിലെ അന്യായമായ ന്യായവില സംബന്ധിച്ച പരാതികള്‍ പരിഹരി ക്കാന്‍ റവന്യൂവകുപ്പ് നടത്തിയ അദാലത്തുകള്‍ ഫലം കണ്ടില്ല. അപേക്ഷകളില്‍ തീരുമാനമാകാതായതോടെ പ്രത്യേകമായി നിയമിച്ച ഉദ്യോഗസ്ഥസംഘത്തിലെ ഒരാളെ മാത്രം നിലനിര്‍ത്തി മറ്റുള്ളവരെ റവന്യൂവകുപ്പ് പിന്‍വലിച്ചു. പ്രദേശത്ത് നിലവിലുള്ള ന്യായവിലകളില് ആക്ഷേപമുള്ള വരോട് അപേക്ഷ സമര്‍പ്പിക്കാനാവശ്യപ്പെട്ട് ന്യായവില അദാലത്ത് എന്ന പേരില്‍ കഴിഞ്ഞ ജനുവരി മൂന്ന്, നാല്, അഞ്ച് തീ യതികളിലാണ് അപേക്ഷകള്‍ സ്വീകരിച്ചത്.
410 അപേക്ഷകളാണ് ലഭിച്ചത്. എന്നാല്‍, നിലം വിഭാഗത്തില്‍പ്പെട്ടവ ഒഴികെയുള്ള അപേക്ഷകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. സ്റ്റാമ്പ് ആക്ട് പ്രകാരം ഒരു ഭൂമിയുടെ ന്യായവിലയില്‍ കുറവുവരുത്തുന്നതിന് സമാനമായതും കുറഞ്ഞ ന്യായവിലയു ള്ളതുമായ അഞ്ച് ഭൂമികള്‍ വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യണം. എന്നാല്‍, എടതിരിഞ്ഞി വില്ലേജിലെ ഏതാണ്ട് മുഴുവന്‍ ഭൂമികളുടെയും ന്യായവില ഉയര് ന്നതായതിനാല്‍ ഇതിന് കഴിയാതെ വന്നു. ഒരു ഭൂമിയുടെ ന്യായവില കുറക്കുന്നതിനുവേണ്ടി വില്ലേജിലെ മുഴുവന്‍ ഭൂമികള്‍ പരിശോധിച്ചാലും കുറഞ്ഞ വിലയുള്ള ഭൂമികള്‍ കിട്ടാത്ത അവസ്ഥയാണ്.
നാമമാത്രമായ ഭൂമികള്‍ക്കു മാത്രമാണ് കുറഞ്ഞ ന്യായവിലയുള്ളത്. സമീപവില്ലേജുകളിലെ ന്യായവിലകള് കുറവാണെങ്കിലും അവ സ്വീകരിക്കാന്‍ കഴിയുമോയെന്നതില്‍ വ്യക്തതയില്ലാത്തതും അപ്പീല്‍ അപേക്ഷകളിലെ തുടര്‍നടപടികള്‍ വൈകിക്കുന്നതായാണ് പറയുന്നത്. 2018ല്‍ സംസ്ഥാനത്തൊട്ടാകെ ന്യായവില പുനര്‍നിര്‍ണയം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, തുടര്നടപടികളുണ്ടാകാത്തതാണ് ന്യായവില പുനര്‍നിര്‍ണയത്തിനുള്ള തടസം.
വിവിധ വില്ലേജുകളിലെ ശരാശരി ന്യായവില ആറിന് (രണ്ടര സെന്റ്)
- പൊതുമരാമത്ത് റോഡുള്ള ഭൂമി എടതിരിഞ്ഞി 7,39,200, പടിയൂര്‍ 81,400, മനവലശേരി (ടൗണ്‍ ഒഴികെ) 59,400, കാ 3,30,000
- പഞ്ചായത്ത് റോഡുള്ള ഭൂമി എടതിരിഞ്ഞി 3,69,600, പടി യൂര്‍ 60,720, മനവലശേരി (ടൗണ്‍ ഒഴികെ) 47,520, കാട്ടൂര്‍ 1,65,000
- പ്രൈവറ്റ് റോഡുള്ള ഭൂമി എടതിരിഞ്ഞി 2,50,800, പടിയൂര്‍ 46,200, മനവലശേരി 31,680, കാട്ടൂര്‍ 1,32,000
- റോഡില്ലാത്ത ഭൂമി എടതിരിഞ്ഞി 1,92,720, പടിയൂര്‍ 36,960, മനവലശേരി 3,680, കാട്ടൂര്‍ 99,000.
- നിലം എടതിരിഞ്ഞി 1,18,800, പടിയൂര്‍ 6600, മനവലശേരി 7920, കാട്ടൂര്‍ 3800