പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം; മൗന പ്രാര്‍ഥന പ്രയാണം നടത്തി

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ഇരിങ്ങാലക്കുടയില്‍ നടന്ന മൗന പ്രാര്‍ഥന പ്രയാണത്തിനു ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ എന്നിവര്‍ നേതൃത്വം നല്കുന്നു.
ഇരിങ്ങാലക്കുട: പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ഇരിങ്ങാലക്കുടയില്‍ മൗന പ്രാര്‍ഥന പ്രയാണം നടത്തി. നിത്യാരാധന കേന്ദ്രത്തില്‍ നടന്ന ദിവ്യബലിക്കു ബിഷപ്പ് മാര്‍ കണ്ണൂക്കാടന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കു ശേഷം ആരംഭിച്ച മൗന പ്രാര്‍ഥന പ്രയാണം ചന്തക്കുന്ന് ജംഗ്ഷന് ചുറ്റി സെന്റ് തോമസ് കത്തീഡ്രലില്‍ എത്തിചേര്‍ന്നു. വൈദീകരും സന്യസ്തരും വിശ്വാസികളുമടക്കം നൂറുകണക്കിനു പേര് പങ്കെടുത്തു. കത്തീഡ്രല്‍ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഫ്രാന്‍സീസ് പാപ്പായുടെ ഛായാ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നത്തി.

ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ബിഷപ് സെക്രട്ടറി ഫാ. ജോര്‍ജി തേലപ്പിള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, മുന്‍ വികാരി ജനറാള്‍ ഫാ. ആന്റോ തച്ചില്‍, ചാന്‍സലര്‍ ഫാ. കിരണ്‍ തട്ടഌ വൈസ് ചാന്‍സലര്‍ ഫാ. അനീഷ് പല്ലിശേരി, നിത്യാരാധന കേന്ദ്രം വൈസ് റെക്ടര്‍ ഫാ. സീമോന്‍ കാഞ്ഞിത്തറ, കത്തീഡ്രല്‍ ട്രസ്റ്റിമാരായ തിമോസ് പാറേക്കാടന്‍, സി.എം. പോള്‍ ചാമപറമ്പില്‍, ബാബു ജോസ് പുത്തനങ്ങാടി, ജോമോന് തട്ടില്‍ മണ്ടി ഡേവി, കുടുംബസമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.
