വേളൂക്കര അംബേദ്കര്‍ ഗ്രാമത്തില്‍ കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

വേളൂക്കര ഗ്രാമപ്പഞ്ചായത്തിലെ അംബേദ്കര്‍ ഗ്രാമത്തില്‍ കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: വേളൂക്കര ഗ്രാമപ്പഞ്ചായത്തിലെ അംബേദ്കര്‍ ഗ്രാമത്തില്‍ കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചിലവഴിച്ചാണ് അംബേദ്കര്‍ ഗ്രാമത്തിലെ ടി.വി. ഹാള്‍ പരിസരത്ത് കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടം നിര്‍മ്മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയലക്ഷ്മി വിനയചന്ദ്രന്, വേളൂക്കര ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഉണ്ണികൃഷ്ണന്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ടി.എസ്. സുനിത, പി.ജെ. സതീഷ്, രഞ്ജിത ഉണ്ണികൃഷ്ണന്, പി.വി. മാത്യു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.