മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചെണ്ടുമല്ലി കൃഷിയ്ക്ക് തുടക്കമായി

മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍എന്‍എസ് യൂണിറ്റ് ഓണത്തോടനുബന്ധിച്ച് ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ഫാ. ജോണി മേനാച്ചേരി നിര്‍വഹിക്കുന്നു.
മാപ്രാണം: മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍എന്‍എസ് യൂണിറ്റ് ഓണത്തോടനുബന്ധമായി ചെണ്ടുമല്ലി കൃഷിയ്ക്ക് ആരംഭം കുറിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോണി മേനാച്ചേരി ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എ. ബാബു, പിടിഎ പ്രസിഡന്റ് അഡ്വ. സിജു പാറേക്കാടന്‍, പ്രോഗ്രാം ഓഫീസര്‍ ഇ. നിഷ ആന്റണി, കള്ളാപ്പറമ്പില്‍ ട്രേഡേഴ്സ് മാനേജിംഗ് ഡയറക്ടര്‍ സെബി കള്ളാപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.