വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ ഇന്റന്‍സീവ് ഫെയ്ത്ത് ലാബിന്റെ ഉദ്ഘാടനം

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ ഇന്റന്‍സീവ് ഫെയ്ത്ത് ലാബിന്റെ ഉദ്ഘാടനം രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ ഇന്റന്‍സീവ് ഫെയ്ത്ത് ലാബിന്റെ ഉദ്ഘാടനം രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ നിര്‍വഹിച്ചു. വികാരി ഫാ. സിന്റോ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. മതബോധന പ്രധാന അധ്യാപകന് ടി.പി. പോള്‍, ലീഡര്‍മാരായ ജെസ്വിന് വര്‍ഗീസ്, ആന്‍ റോസ് ജോജോ, സ്റ്റാഫ് സെക്രട്ടറി സിജി വര്‍ഗീസ്, കൈക്കാരന്മാകരായ അഗസ്റ്റിന് ബേബി, കെ.ജെ. ജോണ്സണ് കോക്കാട്ട് എന്നിവര്‍ സംസാരിച്ചു. മതബോധന രംഗത്ത് 50 വര്‍ഷം പൂര്‍ത്തീകരിച്ച ജോസ് മാസ്റ്ററെ ആദരിച്ചു.