ആളൂരിന്റെ സമഗ്ര വികസനത്തിന് കേരള കോണ്‍ഗ്രസ് പോരാട്ടം തുടരും– തോമസ് ഉണ്ണിയാടന്

കേരള കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം സമ്മേളനം ആളൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഡെപ്യൂട്ടി ചെയര്മാന് തോമസ ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ആളൂര്‍: ആളൂര്‍ പഞ്ചായത്തിന്റെ സമഗ്ര വികസനംകേരള കോണ്‍ഗ്രസ് ലക്ഷ്യമെന്ന് സംസ്ഥാന ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന്. യുഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ആളൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളല്ലാതെ യാതൊരു വികസനവും കഴിഞ്ഞ ഒമ്പത് വര്‍ഷമായി പഞ്ചായത്തില്‍ നടന്നിട്ടില്ല. വികസനമുരടിപ്പിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഉണ്ണിയാടന് പറഞ്ഞു. കേരള കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു തോമസ് ഉണ്ണിയാടന്.
ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയില്‍ പാര്‍ട്ടി സ്വീകരിക്കുന്ന രാഷ്ട്രീയ നയ സമീപനരേഖക്ക് സമ്മേളനം രൂപം നല്കി. എല്ലാ വാര്‍ഡുകളിലും കുടുംബസംഗമങ്ങളും പ്രതിഷേധ സമരസംഗമങ്ങളും തുടര്‍ന്ന് മണ്ഡലതല മെഗാ കുടുംബസംഗമവും നടത്തുവാന്‍ സമ്മേളനം തീരുമാനിച്ചു. ആളൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് നൈജു ജോസഫ് ഊക്കന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് ചെയര്മാന് എം.പി. പോളി, സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ സേതുമാധവന് പറയംവളപ്പില്‍, സിജോയ് തോമസ്, പി.ടി. ജോര്‍ജ്, ജോബി മംഗലന്‍, ജോജോ മാടവന, എ.കെ. ജോസ്, എന്‍.കെ. കൊച്ചുവാറു, ജോര്‍ജ് കുറ്റിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
മണ്ഡലം ഭാരവാഹികളായ തോമസ് തുളുവത്ത്, ലാല്‍ പി. ലൂയീസ്, ഷീല ഡേവിസ് ആളൂക്കാരന്‍, റാന്‍സി മാവേലി, തോമസ് തോട്ട്യാന്‍, നെല്‍സണ്‍ മാവേലി, ആന്റണി ഡേവിസ് ആളൂക്കാരന്‍, ജോബി കുറ്റിക്കാടന്‍, പീയൂസ് കുറ്റിക്കാടന്‍, സീമ ജെയ്സണ്‍, ജോയ്സി അരിക്കാട്ട്, ജെയ്സണ്‍ മര ത്തമ്പിള്ളി, ജോര്‍ജ് മംഗലന്‍, ജോണ്സന് മാടവന, ബാബു വര്‍ഗീസ് വടക്കേപ്പീടിക, മിനി ജോണ്സന്, ഷിലോ ജോഷി, ആഞ്ചലീന തോമസ്, ബിനി ബിജു എന്നിവര്‍ ചര്‍ച്ച യില്‍ പങ്കെടുത്തു. മണ്മറഞ്ഞു പോയ കേരള കോണ്‍ഗ്രസ് നേതാക്കളായ കെ. മോഹന്‍ദാസ് എക്സ്. എംപി, വര്‍ഗീസ് മാവേലി, ഡേവിസ് ആളൂക്കാരന്‍ എന്നിവരെ അനുസ്മരിക്കുകയും മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാക്കളെ സമ്മേളനത്തില്‍ ആദരിക്കുകയും ചെയ്തു.