കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും കേരള കര്‍ഷക സംഘം ജില്ല എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: രാസവള വില വര്‍ദ്ധനവ് പിന്‍വലിക്കുക, കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മിനിമം താങ്ങുവില പ്രഖ്യാപിക്കുക, രാസവള സബ്ബ്സിഡി പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കേരള കര്‍ഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ധര്‍ണാ സമരം കേരള കര്‍ഷക സംഘം ജില്ല എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഏരിയാ സഹഭാരവാഹികളായ കെ.വി.ജിനരാജ് ദാസന്, എന്‍.കെ. അരവിന്ദാക്ഷന് മാസ്റ്റര്‍, എം.നിഷാദ്,വി.എന്‍. ഉണ്ണികൃഷ്ണന്, കെ.കെ. ഷൈജു, ഐ.ആര്. നിഷാദ്, കെ.എം. സജീവന്, എം. അനില്‍കുമാര്‍, മീനാക്ഷി ജോഷി, എം. മിനി എന്നിവര്‍ സംസാരിച്ചു. ഏരിയാ വൈസ് പ്രസിഡന്റ് എം.ബി. രാജു മാസ്റ്റര്‍ സ്വാഗതവും ഏരിയാ ട്രഷറര്‍ കെ.ജെ. ജോണ്സണ് നന്ദിയും പറഞ്ഞു.